പൊലീസുകാരുടെ ഓണം ഡ്യൂട്ടി അലവൻസ് ഇരട്ടിയാക്കി

  1. Home
  2. Kerala

പൊലീസുകാരുടെ ഓണം ഡ്യൂട്ടി അലവൻസ് ഇരട്ടിയാക്കി

kerala police


സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസ് ഇരട്ടിയാക്കി. 500 രൂപയായിരുന്ന അലവൻസ് 1000 രൂപയായാണ് വർധിപ്പിച്ചത്. ഓണത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങൾക്ക് വിപുലമായ സാമ്പത്തിക സഹായങ്ങൾ സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ അലവൻസിലും വർധന.

സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസം 19 മുതൽ വിതരണം ആരംഭിക്കുന്നതിനായി സർക്കാർ 1,105 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും നൽകും.

ആശാ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും ഓണത്തോടനുബന്ധിച്ച് 1,450 രൂപ വീതം പ്രത്യേക സഹായമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ വീതം ഓണക്കാല ആശ്വാസ ധനമായും ലഭിക്കും.

പിന്നാക്ക വിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശിക വിതരണം ചെയ്യുന്നതിനും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശിക അനുവദിക്കുന്നതിനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. പാചകത്തൊഴിലാളികൾക്ക് പുതുക്കിയ നിരക്കിലുള്ള തുക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കും. അങ്കണവാടി ജീവനക്കാരുടെ കുടിശിക തീർക്കുന്നതിനായി 34 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.