ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ; ഓണാവധി 21ന് ആരംഭിക്കും

  1. Home
  2. Kerala

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ; ഓണാവധി 21ന് ആരംഭിക്കും

holiday for school


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 13ന് ആരംഭിക്കും. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് ആദ്യഘട്ടത്തിൽ പരീക്ഷ തുടങ്ങുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓഗസ്റ്റ് 14നാണ് പരീക്ഷ ആരംഭിക്കുക.

രാവിലെ 10 മുതൽ 12.15 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടുമണിക്കായിരിക്കും പരീക്ഷ ആരംഭിക്കുക. എല്ലാ വിഭാഗങ്ങളിലെയും പരീക്ഷകൾ ഓഗസ്റ്റ് 20ന് അവസാനിക്കും.

ഓഗസ്റ്റ് 21 പ്രവൃത്തി ദിവസമായിരിക്കുമെന്നും അന്ന് സ്‌കൂളുകളിൽ ഓണാഘോഷം നടത്താമെന്നും അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെ ഓണാവധിക്കായി സ്‌കൂളുകൾ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാൽ ആ ദിവസത്തെ പരീക്ഷ ഓഗസ്റ്റ് 21ന് നടത്തും. അവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്‌കൂളുകൾ വീണ്ടും തുറക്കും.