ഒന്നര വയസുള്ള കുഞ്ഞിനെ ചെളിവെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മ മുക്കിക്കൊന്നതാണെന്ന് ആരോപണം

കാസർകോട് ഉപ്പള പച്ചിലംപാറയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിവെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ മുക്കിക്കൊന്നതാണെന്ന് നാട്ടുക്കാർ ആരോപിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ സുമംഗലിയെയും, അച്ഛൻ സത്യനാരായണനെയും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. കുഞ്ഞിന്റെ മൃതദേഹം നിലവിൽ മംഗൽപാടി താലൂക്ക് ആശുപത്രിയിലാണുള്ളത്.
ഇന്ന് ഉച്ചയോടെയാണ് ചെളിക്കെട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് സുമംഗലി കുട്ടിയുമായി വീട്ടിൽനിന്ന് ഇറങ്ങിപോയിരുന്നു. തുടർന്നു നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണു കുഞ്ഞിനെ വയലിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കുട്ടിയെ സുമംഗലി വയലിൽ എറിഞ്ഞെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.