കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോഗ്രാം സ്വർണം പിടികൂടി

  1. Home
  2. Kerala

കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോഗ്രാം സ്വർണം പിടികൂടി

image


മലപ്പുറം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു കിലോഗ്രാം സ്വർണം പിടികൂടി. റിയാദിൽ നിന്ന് എത്തിയ മലപ്പുറം കിഴിശേരി സ്വദേശി അസ്‌ലാമിൽ നിന്നുമാണ് ഒരു കിലോഗ്രാം തൂക്കം വരുന്ന 10 സ്വര്‍ണ ബിസ്‌ക്കറ്റുകൾ പിടികൂടിയത്. ഓരോ ബിസ്‌കറ്റിനും ഏകദേശം 100 ഗ്രാം വീതം തൂക്കമുണ്ടെന്ന് അധികൃതർ അറിയിച്ചു.

കസ്റ്റംസ് പരിശോധന പൂർത്തിയാക്കിയ ശേഷം വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ളയാളാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ വലിയ സ്വർണവേട്ടയാണിത്. കരിപ്പൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു..