കൊല്ലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കൊല്ലം പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തോട്ടം തൊഴിലാളിയായ പുനലൂർ സ്വദേശി മംഗലത്ത് പുത്തൻവീട്ടീൽ രഘുനാഥനാണ് (58) മരിച്ചത്. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലാണ് സംഭവം.
പതിനൊന്ന് മണിയോട് കൂടി ജോലി സ്ഥലത്ത് നിന്നും മടങ്ങവെ ആയിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപന്നി ആക്രമണം പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു
