കെ.വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിച്ച് മന്ത്രിസഭാ യോഗം

  1. Home
  2. Kerala

കെ.വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിച്ച് മന്ത്രിസഭാ യോഗം

kv thomas


ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിച്ചു. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ശമ്പളം വേണ്ട ഓണറേറിയം മതിയെന്ന കെ വി തോമസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. 

കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയില്‍ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത്. എന്നാൽ നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെ ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും കാട്ടി കെ വി തോമസ് സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. ഡല്‍ഹി കേരള ഹൗസിലാണ് കെ വി തോമസിന്റെ ഓഫിസ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എം പി. എ സമ്പത്തിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു.