കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം MDMA പിടികൂടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് വീട്ടിൽ നിന്നും 1 കിലോയിൽ കൂടുതൽ എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം ചേലേമ്പ്ര സ്വദേശി മുഹമ്മദ് ജാസിറാണ് ബാംഗ്ലൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ഫെബ്രുവരി 10 നാണ് കേസിന് ആസ്പദമായ സംഭവം. ചേലമ്പ്ര സ്വദേശി അസിസിന്റെ വീട്ടിൽ നിന്ന് 1031.13 ഗ്രാം MDMA- യാണ് പിടികൂടിയത്.പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഒരുകോടി രൂപ വിലവരുമെന്നു പൊലീസ് അറിയിച്ചു. 21 ലക്ഷം രൂപയും അഞ്ച് ഇലക്ട്രിക് ത്രാസുകളും വോക്കി ടോക്കി, ഗ്യാസ് ബർണർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. അന്ന് മുഹമ്മദ് ജാസിറിന്റെ മാതാപിതാക്കളായ അസീസ്, ഖമറുന്നീസ, സുഹൃത്ത് സലാഹുദ്ധീൻ എന്നിവരെ പിടികൂടിയിരുന്നു.തുടർന്ന് ഒളിവിൽ പോയ മുഹമ്മദ് ജാസിറിനെയാണ് നാല് മാസത്തിനു ശേഷം പൊലീസ് പിടികൂടിയത്.
