കൽപ്പറ്റയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു

  1. Home
  2. Kerala

കൽപ്പറ്റയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു

image


വയനാട് കൽപ്പറ്റയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾകൂടി പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ സ്വദേശിയായ  നാഫിലാണ്  (18)അറസ്റ്റിലായത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് ശേഷം ഇയാൾ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.ആക്രമണത്തിൽ 16കാരന്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.