ഓപ്പറേഷൻ സിന്ദൂർ;യഥാർഥ നായകർക്ക് സല്യൂട്ട് പറഞ്ഞ് മമ്മൂട്ടിയും മോഹൻലാലും

  1. Home
  2. Kerala

ഓപ്പറേഷൻ സിന്ദൂർ;യഥാർഥ നായകർക്ക് സല്യൂട്ട് പറഞ്ഞ് മമ്മൂട്ടിയും മോഹൻലാലും

MOHANLAL AND MAMOOTY


ഇന്ത്യൻ സൈന്യം പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വിജയകരമായി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ, താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സൈന്യത്തെ അഭിനന്ദിച്ചു.യഥാർഥ നായകർക്ക് സല്യൂട്ട് എന്നാണ് മമ്മൂട്ടി സാമൂഹിക മാധ്യമത്തിൽ കുറിച്ചത്

ഓപ്പറേഷൻ സിന്ദൂർ' എന്നെഴുതിയ ചിത്രം കവർഫോട്ടോ ആക്കിയ മോഹൻലാൽ, ഇന്ത്യൻ കര- വ്യോമ- നാവിക സേനകളിലെ ഓരോ ധീരരേയും സല്യൂട്ട് ചെയ്യുന്നതായും ഒപ്പം ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നു എന്നും സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.കേവലം പാരമ്പര്യത്തിന്റെ പേരിലല്ല, അചഞ്ചലമായ നിശ്ചദാർഢ്യത്തിന്റെ പ്രതീകമായാണ് നമ്മൾ സിന്ദൂരം ധരിക്കുന്നത്. ഞങ്ങളെ വെല്ലുവിളിച്ചാൽ നിർഭയരും മുമ്പത്തേക്കാൾ ശക്തരുമായി നമ്മൾ ഉയിർത്തെഴുന്നേൽക്കും എന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറഞ്ഞു.റിപ്പോർട്ടുകൾ പ്രകാരം 70 പാക് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. 9 ഭീകരകേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.