ഓപ്പറേഷൻ തൂഫാൻ: ലഹരിവിരുദ്ധ നടപടികൾ ശക്തമാക്കി; സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

  1. Home
  2. Kerala

ഓപ്പറേഷൻ തൂഫാൻ: ലഹരിവിരുദ്ധ നടപടികൾ ശക്തമാക്കി; സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

image


സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച ''ഓപ്പറേഷൻ തൂഫാൻ'' പദ്ധതിയുടെ ഭാഗമായി കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ട്. ലഹരിക്കേസുകളിൽ സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പൊലീസിന് നിർദേശം നൽകി.വിദ്യാർത്ഥികൾക്ക് ലഹരിയെത്തിക്കുന്നവരെ കരുതൽ തടങ്കലിലാക്കും. കൂടാതെ സ്‌കൂൾ പരിസരങ്ങളിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കും.ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കും ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പരിശോധനയ്ക്ക് മുൻകൂർ അനുമതി വേണ്ട.അയൽ സംസ്ഥാനങ്ങളിലെ മൊത്തക്കച്ചവടക്കാരെ പിടികൂടാനും തീരുമാനിച്ചിട്ടുണ്ട്.ഇതിനായി മറ്റ് ഡിജിപിമാരുമായി ആശയവിനിമയം നടത്തും. സാമൂഹ്യ മാധ്യമങ്ങളിലെ വിൽപന ഒഴിവാക്കാൻ സൈബർ പട്രോളിംങും ഉറപ്പാക്കും.