കണ്ണൂര്‍,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

  1. Home
  2. Kerala

കണ്ണൂര്‍,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

rain alert


സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കണ്ണൂരിൽ രാത്രിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പുലർച്ചെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും. വടക്കൻ കേരളത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.