മസ്തിഷ്‌കമരണം സ്ഥിരീകരിച്ച 7 വയസ്സുകാരന്റെ അവയവദാനം; അഞ്ചുപേർക്ക് പുതുജീവൻ നൽകി യാഷ്

  1. Home
  2. Kerala

മസ്തിഷ്‌കമരണം സ്ഥിരീകരിച്ച 7 വയസ്സുകാരന്റെ അവയവദാനം; അഞ്ചുപേർക്ക് പുതുജീവൻ നൽകി യാഷ്

image


വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ ഏഴുവയസ്സുകാരൻ ലോകിനേനി യാഷ് 5 പേർക്ക് പുതുജീവൻ നൽകും. ഹൃദയ വാൽവ്, കരൾ, വൃക്കകൾ, കോർണിയ എന്നിവ ഉൾപ്പെടെ യാഷിന്റെ അവയവം ചെയ്തു.

ജൂൺ 26-ന് രാത്രി 7 മണിയോടെ അനുവിജയ് ടൗൺഷിപ്പിൽ വെച്ച് സൈക്കിളിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ യാഷ്‌വനെ ഒരു ആംബുലൻസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യാഷ്‌വനെ ഉടൻ തന്നെ അടുത്തുള്ള ഹെൽത്ത് കെയർ സെന്ററിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അന്നുതന്നെ രാത്രി 11 മണിയോടെ തിരുവനന്തപുരം കിംസ് (KIMS) ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 05 ന് രാവിലെ 10.38ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

കണ്ണൂർ സ്വദേശിയായ 17 വയസ്സുകാരനാണ് യാശ്വവന്റെ വൃക്ക സ്വീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിഡ്നി സ്വീകരിക്കുന്നത് കോട്ടയം വിജയപുരം സ്വദേശിനി 4 വയസും 10 മാസം പ്രായമുള്ള കുട്ടിയാണ്