'മോദിയുടെ ഔദാര്യമില്ലാതെ കേരളത്തിന് ഇനി രക്ഷയില്ല, പിണറായിയുടെ ഭാര്യയും മകളും കക്കുകയാണ്'; പി സി ജോർജ്

  1. Home
  2. Kerala

'മോദിയുടെ ഔദാര്യമില്ലാതെ കേരളത്തിന് ഇനി രക്ഷയില്ല, പിണറായിയുടെ ഭാര്യയും മകളും കക്കുകയാണ്'; പി സി ജോർജ്

pc george


മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മക്കളും കക്കുകയാണെന്ന് പി സി ജോർജ്. പോപ്പുലർ ഫ്രണ്ടാണ് ഇതിന് പിന്തുണ നൽകുന്നതെന്നും മോദിയുടെ ഔദാര്യമില്ലാതെ ഇനി കേരളത്തിന് രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേർന്ന ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.

'കേരളത്തിൽ ഇപ്പോൾ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മുഴുവൻ കർഷകരും ആത്മഹത്യ ചെയ്യുന്നു. ചെറുപ്പക്കാരെല്ലാം ഇന്ത്യ വിട്ട് പോവുകയാണ്. അതിനിടെയാണ് പിണറായി വിജയന്റെ ഈ വൃത്തികെട്ട കൊലപാതക രാഷ്ട്രീയം. കേരളത്തിലെ എത്രമാത്രം ആർഎസ്എസ് - ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതെല്ലാം പിണറായിയുടെ അറിവില്ലാതെ നടക്കുമെന്ന് തോന്നുന്നുണ്ടോ? 200ഓളം ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു. അതിൽ പലതും പോപ്പുലർ ഫ്രണ്ട് വർഗീയ വാദികൾ ചെയ്ത കൊലപാതകമാണ്. ഇതിനെയെല്ലാം നേരിടണമെങ്കിൽ ശക്തമായ ഭരണം വരണം. പിണറായി വിജയന്റെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. പിണറായിയുടെ ഭാര്യയും മകളും മകനുമെല്ലാം കക്കുകയാണ്. അതിന് കൂട്ടുനിൽക്കുന്നത് ഈ പോപ്പുലർ ഫ്രണ്ട് ഭീകരരാണ്. മുസ്ലീം കമ്മ്യൂണിറ്റിയെ ഇവർ വിലയ്ക്കെടുക്കുകയാണ്. ഒരു കാലത്തും ഉണ്ടാകാത്ത സാമ്പത്തിക വളർച്ചയാണ് മോദിയുടെ ഭരണത്തോടെ രാജ്യത്തിന് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദാര്യമില്ലാതെ ഇനി കേരളത്തിന് രക്ഷയില്ല.' പി സി ജോർജ് പറഞ്ഞു.

രണ്ട് മാസമായി നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ബിജെപിയിൽ ചേർന്നതെന്ന് പി സി ജോർജ് ഇന്നലെ പ്രതികരിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.