പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയർ

  1. Home
  2. Kerala

പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയർ

IMAGE


പി. ഇന്ദിരയെ കണ്ണൂർ കോർപറേഷൻ മേയറായി പ്രഖ്യാപിച്ചു . കെ സുധാകരൻ ആണ് പ്രഖ്യാപനം നടത്തിയത്.കോൺഗ്രസ് കോർ കമ്മിറ്റി ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണ് ഇതൊന്നും കെ സുധാകരൻ പറഞ്ഞു. നിലവിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറാണ് പി. ഇന്ദിര.

ഭരണ പരിചയം മുൻ നിർത്തിയാണ് ഇന്ദിരയെ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. നിലവിൽ ജില്ല കോൺഗ്രസ് കമ്മിറ്റി അംഗമാണ് ഇന്ദിര.പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് പി. ഇന്ദിര ജയിച്ചത്. 49 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇന്ദിര വിജയിച്ചത്. ഇത്തവണ കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് വനിതാ സംവരണമാണ്. 2015ൽ കണ്ണൂർ കോർപറേഷൻ ആയതുമുതൽ ഇന്ദിര കൗൺസിലറാണ്