തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന വ്യാജപ്രചരണം; പി കെ ശ്രീമതി പരാതി നൽകി

  1. Home
  2. Kerala

തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന വ്യാജപ്രചരണം; പി കെ ശ്രീമതി പരാതി നൽകി

pk


സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പൊലീസിൽ പരാതി നൽകി. തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി പറഞ്ഞതായാണ് വ്യാജപ്രചാരണം. 

പി കെ ശ്രീമതിയുടെ ഫോട്ടോ സഹിതമാണ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടക്കുന്നത്. തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്ക് അന്വേഷണം ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി കണ്ണൂർ റൂറൽ എസ്പിക്കാണ് പരാതി നൽകിയത്. മതസ്പർദ്ധ ഉണ്ടാക്കാനുള്ള നീക്കമാണിതെന്ന് പരാതിയിൽ ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.