പാലക്കാട് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ: വിശദീകരണം തേടി ജില്ലാ കളക്ടർ

  1. Home
  2. Kerala

പാലക്കാട് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ: വിശദീകരണം തേടി ജില്ലാ കളക്ടർ

ആശീർ നന്ദ


പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. സംഭവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥർ സ്‌കൂൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.സംഭവത്തിൽ സ്‌കൂളിൽ ഏതെങ്കിലും രീതിയിലുള്ള പീഡനം നടന്നിട്ടില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. കണക്ക് വിഷയത്തിൽ കുറവ് മാർക്ക് ലഭിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ മറ്റൊരു ക്ലാസിലേക്ക് മാറ്റിയതാണെന്ന് സ്‌കൂൾ മാനേജ്മെന്റ വ്യക്തമാക്കി.

സ്‌കൂളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഒൻപതാം ക്ലാസിലെ ഷഫ്‌ളിംഗ് ഒഴിവാക്കാനാണ് സ്‌കൂൾ മാനേജ്മെൻറ് തീരുമാനം. ശിക്ഷാനടപടികൾ പിൻവലിക്കുമെന്നും മാനേജ്മെൻറ് വ്യക്തമാക്കുന്നു. എന്നാൽ ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് വിദ്യാർഥിനിയെക്കൊണ്ട് എഴുതി വാങ്ങിച്ചു ഈ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.ചോളോട് സ്വദേശിനിയായ ആശീർ നന്ദയെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്