പാലക്കാട് തൃത്താലയിൽ തെരുവുനായയുടെ ആക്രമണം: നാലുവയസുകാരന് ഗുരുതര പരിക്ക്

  1. Home
  2. Kerala

പാലക്കാട് തൃത്താലയിൽ തെരുവുനായയുടെ ആക്രമണം: നാലുവയസുകാരന് ഗുരുതര പരിക്ക്

kannur stray dog attack


പാലക്കാട് തൃത്താലയിൽ തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. തൃത്താല തച്ചറാകുന്നത്ത് കോട്ടയിൽ അഷ്‌റഫിന്റെ മകൻ ബിലാലിനാണ് (4) പരിക്കേറ്റത്. കുട്ടിയുടെ മുഖം നായക്കൂട്ടം കടിച്ചുകീറുകയായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.