പാലക്കാട് സ്വദേശിക്ക് അമീബിക് മസ്തിഷ്‌കജ്വരം; സംസ്ഥാനത്ത് കേസുകൾ ഉയരുന്നു

  1. Home
  2. Kerala

പാലക്കാട് സ്വദേശിക്ക് അമീബിക് മസ്തിഷ്‌കജ്വരം; സംസ്ഥാനത്ത് കേസുകൾ ഉയരുന്നു

image


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ 29 കാരനാണ് ഏറ്റവും പുതിയതായി രോഗം ബാധിച്ചത്.
ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 17 പേർ മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സെപ്റ്റംബർ മാസത്തിൽ മാത്രം 19 കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ ഏഴ് പേർ ചികിത്സയ്ക്കിടെ മരിച്ചു.

നിലവിൽ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലായി 15-ലധികം രോഗികൾ ചികിത്സയിലാണ്.ആരോഗ്യവകുപ്പ് രോഗവ്യാപനം തടയുന്നതിനും, ജാഗ്രതാ നടപടികൾ ശക്തമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.