സൗദിയില്‍ പാലക്കാട് സ്വദേശി കുത്തേറ്റ് മരിച്ചു

  1. Home
  2. Kerala

സൗദിയില്‍ പാലക്കാട് സ്വദേശി കുത്തേറ്റ് മരിച്ചു

court


സൗദി അറേബ്യയിൽ മലയാളി കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് കൂമ്പാറ സ്വദേശി അബ്ദുൽ മജീദ്(49) ആണ് കൊല്ലപ്പെട്ടത്. ദർബിൽ വർഷങ്ങളായി ശീസക്കട തൊഴിലാളിയായിരുന്ന മജീദ് കൂടെ മുൻപ് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരൻ്റെ കുത്തേറ്റാണ് മരിച്ചത്. സംഭവത്തിൽ പ്രതികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 25 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന മജീദിനെ വാക്കുതർക്കത്തെ തുടർന്ന് രണ്ട് പേർ ചേർന്നു കുത്തുകയായിരുന്നു. 

മുൻപ് ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരൻ രാത്രി എട്ട് മണിക്ക് കൂട്ടുകാരനൊപ്പം എത്തുകയും മജീദിനൊപ്പം ഭക്ഷണം കഴിച്ച ശേഷം വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. ഇവിടെ ജോലി ചെയ്യുന്ന ബംഗ്ലാദേശി അവധിക്ക് നാട്ടിൽ പോയ ഒഴിവിലേയ്ക്ക് മറ്റൊരാളെ പകരം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാൻ എന്ന രീതിയിലാണ് ഇവർ എത്തിയത്. കുത്തേറ്റ മജീദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

മൃതദേഹം തുടർ നടപടികൾക്കായ് ദർബ് ജനറൽ ഹോസ്പിറ്റലിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. സഹോദരങ്ങൾ: സൈനുദ്ധീൻ (ജിസാൻ) ഷിഹാബ്(ഖമീസ് മുഷൈത്ത് ) ഷഫീഖ് ( ദർബ്) എന്നിവർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉപ്പ: ഹൈദർ ഹാജി, ഉമ്മ: സൈനബ. ഭാര്യ: റൈഹാനത്ത്, മകൻ:മിഥ് രാജ്, മകൾ: നാജിയ.