പാലിയേക്കര ടോൾ പിരിവ് നിർത്തിയതിനെ തുടർന്ന് സേവനങ്ങൾ മുഴുവൻ നിർത്തി കരാർ കമ്പനി

  1. Home
  2. Kerala

പാലിയേക്കര ടോൾ പിരിവ് നിർത്തിയതിനെ തുടർന്ന് സേവനങ്ങൾ മുഴുവൻ നിർത്തി കരാർ കമ്പനി

IMAGE


പാലിയേക്കരയിൽ ടോൾ പിരിവ് ഹൈക്കോടതി താൽക്കാലികമായി നിർത്തിയതിനെ തുടർന്ന്, കരാർ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എല്ലാ സേവനങ്ങളും നിർത്തിവെച്ചു .ആംബുലൻസ് സേവനം ഉൾപ്പെടെയാണ് നിർത്തിവച്ചത്.ഹൈക്കോടതി ടോൾ നിർത്തിവെച്ച പശ്ചാത്തലത്തിലാണ് ടോൾ പുനസ്ഥാപിക്കുന്നത് വരെ ഒരു തരത്തിലുള്ള സേവനങ്ങളും നൽകേണ്ടതില്ലാ എന്നാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ തീരുമാനം.

പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് താൽകാലികമായി മരവിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ സമയം കൊണ്ട് ഇവിടുത്തെ അറ്റകുറ്റപ്പണികൾ തീർത്ത് ഗതാഗതയോഗ്യമാക്കണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്.

എന്നാൽ റോഡിലെ അറ്റകുറ്റപ്പണികളും കരാർ കമ്പനി പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, ടോൾ പിരിക്കുന്നതിന് പകരമായി ഇവിടെ ജനങ്ങൾക്ക് നൽകിയിരുന്ന സേവനങ്ങളെല്ലാം നിർത്തിവെക്കുകയാണ് എന്നാണ് കമ്പനി അറിയിക്കുന്നത്.