പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; ഒരാഴ്ചയായി പെൺകുട്ടിയെ കാണനില്ലെന്ന് വീട്ടുകാർ

  1. Home
  2. Kerala

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; ഒരാഴ്ചയായി പെൺകുട്ടിയെ കാണനില്ലെന്ന് വീട്ടുകാർ

pantheerankavu rahul


പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയുടെ പുതിയ മൊഴി നിലനിൽക്കില്ലെന്ന് അന്വേഷണ സംഘം. പെൺകുട്ടിയുടെ ശരീരത്തില് മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ബോധരഹിതയായ പെൺകുട്ടിയുടെ ഭർത്താവ് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. പെൺകുട്ടിയെ ഒരാഴ്ചയായി കാണാനില്ലെന്ന് അന്വേഷണസഘം പറയുന്നു.

ഒരാഴ്ചയായി പെൺകുട്ടിയെ കുറിച്ച് വിവര ഒന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞു. തിരുവനന്തപുരത്ത് ജോലി സ്ഥലത്തേക്ക് പോകുമെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസമാണ് പെൺകുട്ടി ജോലി സ്ഥലത്തില്ലെന്ന് അറിഞ്ഞതെന്ന് വീട്ടുകാർ പറയുന്നു. രാഹുലിന്റെ ആളുകൾ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നാണ് പിതാവ് ഹരിദാസ് പറയുന്നു