പാർലമെന്ററി സമിതി മൂന്നാറിൽ; നാലുദിവസത്തെ യോഗം ആരംഭിച്ചു
കോൾ ആൻഡ് മൈനിങ് പാർലമെന്ററി സമിതി നാലുദിവസത്തെ യോഗത്തിനായി മൂന്നാറിലെത്തി. ആനച്ചാൽ ഈട്ടി സിറ്റിയിലെ താജ് ഹോട്ടലിലാണ് സമിതി അംഗങ്ങൾ താമസിക്കുന്നത്. യോഗവും ഇവിടെ തന്നെയാണ് നടക്കുന്നത്.23 എംപിമാരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കോൾ ആൻഡ് മൈനിങ് മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
