പരുമല വധശ്രമക്കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; പ്രതി അനുഷയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

  1. Home
  2. Kerala

പരുമല വധശ്രമക്കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; പ്രതി അനുഷയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Parumala case


പരുമല ആശുപത്രിയിലെ വധശ്രമക്കേസിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. ദുരൂഹതകളുള്ള കേസാണെന്ന് പരിഗണിച്ച് നടപടി. കേസിൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. 
കായംകുളം കരിയിലക്കുളങ്ങര സ്വദേശിനിയായ സ്നേഹയെയാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ കൊല്ലാന്‍ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണിനോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് അനുഷ സ്‌നേഹയെ കാലി സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് മൊഴി. ഐപിസി 1860, 419, 450, 307 വകുപ്പുകൾ ചുമത്തിയാണ് അനുഷക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അതേസമയം, പ്രതി അനുഷയുടെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. അനുഷയ്ക്ക് സ്ത്രീ എന്ന പരിഗണന നൽകണമെന്നും, മാതാവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.