അശ്ലീല വീഡിയോ കാണിച്ച് 13-കാരനെ പീഡിപ്പിച്ചു; പാസ്റ്റർ അറസ്റ്റിൽ

  1. Home
  2. Kerala

അശ്ലീല വീഡിയോ കാണിച്ച് 13-കാരനെ പീഡിപ്പിച്ചു; പാസ്റ്റർ അറസ്റ്റിൽ

pastor


തിരുവനന്തപുരത്ത് പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥാണ് (59) അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ വച്ച് ആൺകുട്ടിയെ പരിചയപ്പെടുകയായിരുന്നു.

യാത്രയ്ക്കിടെ രവീന്ദ്രനാഥ് ടാബ് ശരിയാക്കി തരാമോ എന്ന് കുട്ടിയോട് ചോദിച്ചു. ശ്രമിക്കാമെന്ന് പറഞ്ഞ് കുട്ടി ടാബ് നോക്കുന്നതിനിടെ ഒരു ഫോൾഡർ തുറക്കാൻ പാസ്റ്റർ ആവശ്യപ്പെട്ടു. ആ ഫോൾഡറിൽ മുഴുവൻ അശ്‌ളീല ചിത്രങ്ങളായിരുന്നു. അശ്ലീല ചിത്രങ്ങൾ കണ്ടതോടെ ആൺകുട്ടി പാസ്റ്റർക്ക് ടാബ് തിരികെ നൽകി മാറാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു.

തുടർന്ന് രവീന്ദ്രനാഥ് ഭക്ഷണവും പണവും വാഗ്ദ്ധാനം ചെയ്‌തെങ്കിലും ആൺകുട്ടി ഓടിപ്പോയി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണമാരംഭിച്ച കാട്ടാക്കട പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രവീന്ദ്രനാഥിനെ റിമാൻഡ് ചെയ്തു.