കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ രോഗി തൂങ്ങിമരിച്ചു
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ രോഗി തൂങ്ങിമരിച്ചു. കോട്ടയം-മലബാർ പഞ്ചായത്ത് ഏഴാംമൈലിലെ പടയങ്കുടി വീട്ടിൽ ഇ.കെ.ലീനയാണ്(46)മരിച്ചത്.വ്യാഴാഴ്ച രാവിലെ 9.15 നാണ് സംഭവം. ബുധനാഴ്ചയാണ് അമിതമായി ഗുളിക കഴിച്ച നിലയിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാലാംനിലയിൽ 401-ാം വാർഡിലെ കുളിമുറിയിൽ ഷവറിൽ തൂങ്ങി മരിച്ചത്.ഇവർ മാനസിക അസ്വാസ്ഥ്യത്തിന് ചികിൽസയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
