പട്ടാമ്പി ക്ഷേത്രത്തിലെ കവർച്ച; ബിജെപി നേതാക്കൾക്കെതിരെ കേസ്

  1. Home
  2. Kerala

പട്ടാമ്പി ക്ഷേത്രത്തിലെ കവർച്ച; ബിജെപി നേതാക്കൾക്കെതിരെ കേസ്

police register case against assam native


പാലക്കാട് പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയെന്ന പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് കേസ്.

കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. സിസിടിവി ക്യാമറകൾ മറച്ചശേഷം ഇരുമ്പ് ഗ്രിൽ മുറിച്ച് കടന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്ര ഓഡിറ്റോറിയത്തിന് സമീപം സ്ഥാപിച്ചിരുന്ന 30 അടി നീളവും നാല് ഇഞ്ച് വീതിയും അര ഇഞ്ച് കനവുമുള്ള ഇരുമ്പ് സ്‌ക്വയർ പൈപ്പാണ് മുറിച്ചുകൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.