'ആ പ്രസ്താവന രാഷ്ട്രീയ വൈരാഗ്യം'; സോളാർ ബലാത്സംഗക്കേസിലെ പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് പി സി ജോർജ്

  1. Home
  2. Kerala

'ആ പ്രസ്താവന രാഷ്ട്രീയ വൈരാഗ്യം'; സോളാർ ബലാത്സംഗക്കേസിലെ പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് പി സി ജോർജ്

pc george


സോളാർ ബലാത്സംഗക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പി സി ജോർജ് രംഗത്ത്. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ഉമ്മൻചാണ്ടിയ്ക്കെതിരെ അന്ന് നടത്തിയ പ്രസ്താവന രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും പി സി ജോർജ് ഒരു മാധ്യമത്തോട് പറഞ്ഞു.കാലഹരണപ്പെട്ടുപോയ വിവാദം വീണ്ടും തുറക്കണമെന്ന് തനിക്ക് അഭിപ്രായമില്ല. ഉമ്മൻചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞപ്പോൾ ആദ്യം താൻ സംശയിച്ചെന്നും എന്നാൽ അവർ പറഞ്ഞ സാഹചര്യം വച്ച് തെറ്റിദ്ധരിച്ചുപോയിയെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പക്ഷേ സംഭവം തെറ്റാണെന്ന് പറഞ്ഞു. ഉമ്മൻ ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നൽകി. പിണറായി വിജയൻ അധികാരത്തിൽ വന്നപ്പോൾ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി അന്വേഷണം സി ബി ഐയ്ക്ക് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

'സി ബി ഐ അന്വേഷണം ആയപ്പോൾ ഈ സ്ത്രീ ഇവിടെ വന്നു, പർദ്ദയൊക്കെ ധരിച്ച് ആരും കാണാതെയാണ് വന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഉമ്മൻചാണ്ടിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞിരിക്കുകയാണ്. സാറൊന്ന് സഹായിക്കണമെന്ന് പറഞ്ഞു. എങ്ങനെയെന്ന് ചോദിച്ചപ്പോൾ. ഇതുപോലെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് എഴുതിത്തന്നു. ഞാനൊന്നും മിണ്ടിയില്ല, കാരണം അവരോട് പിണങ്ങാൻ കഴിയില്ല. അവർ ക്രൂശിക്കപ്പെട്ടൊരു സ്ത്രീയാണ്. അതാണ് എനിക്ക് അവരോട് സഹതാപം. ഞാനൊന്നും മിണ്ടിയില്ല, അവരങ്ങ് പോയി. സി ബി ഐ ഉദ്യോഗസ്ഥർ വന്നു. പരാതി വസ്തുതാവിരുദ്ധമാണെന്ന് ഞാൻ പറഞ്ഞു. പ്രസ്താവന നടത്തിയത് ശരിയാണ്, അന്നത്തെ സാഹചര്യംവെച്ച് വൈരാഗ്യം തീർത്തതാണ് എന്ന് പറഞ്ഞ്, അവർ എഴുതിത്തന്ന കടലാസ് എടുത്ത് സി ബി ഐ ഉദ്യോഗസ്ഥർക്ക് കൊടുത്തു. അതുവായിച്ചപ്പോൾ ഞാൻ പറഞ്ഞത് സത്യമാണെന്ന് അവർക്ക് മനസിലായി'.- പി സി ജോർജ് വെളിപ്പെടുത്തി. മാധ്യമങ്ങളിൽ പറഞ്ഞത് മൊഴിയായി നൽകിയാൽ ഉമ്മൻചാണ്ടിയെ അറസ്റ്റ് ചെയ്യമെന്ന് സി ബി ഐ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞു. എന്നാൽ തന്നെ അതിന് കിട്ടില്ലെന്ന് പറഞ്ഞുവെന്നും പി സി ജോർജ് വ്യക്തമാക്കി.