കട്ടപ്പനയിൽ നിയന്ത്രണം വിട്ട മിനിലോറി ഇടിച്ച് വഴിയാത്രക്കാരൻ മരണപ്പെട്ടു

  1. Home
  2. Kerala

കട്ടപ്പനയിൽ നിയന്ത്രണം വിട്ട മിനിലോറി ഇടിച്ച് വഴിയാത്രക്കാരൻ മരണപ്പെട്ടു

accident


കട്ടപ്പന സെൻട്രൽ ജങ്ഷനിൽ നിയന്ത്രണം വിട്ട മിനിലോറി ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. പൈനാവ് സ്വദേശി രാജു (70) ആണ് മരിച്ചത്.ചക്ക കയറ്റിവന്ന മിനിവാനാണ് നിയന്ത്രണം നഷ്ടമായി വഴിയാത്രക്കാരനേയും സമീപത്തുണ്ടായ വാഹനങ്ങളിലും ഇടിച്ചശേഷം വ്യാപാരസ്ഥാപനത്തിന്റെ മുൻപിൽ ഇടിച്ചുനിന്നത്.

അപകടത്തിൽ രാജു വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. നാട്ടുകാരും കട്ടപ്പന പോലീസും ചേർന്ന് ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് അറിയിച്ചു