പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിൾ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

  1. Home
  2. Kerala

പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിൾ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

death


കണ്ണൂർ പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിൾ മരിച്ച നിലയിൽ. എറണാകുളം കോതമംഗലം പുല്ലാരിമംഗലം സ്വദേശി യു.എച്ച്. ഹസൻ (45) ആണ് മരിച്ചത്. ക്യാമ്പിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 9.45-ന് ക്വാട്ടേഴ്സിലെത്തിയ സഹപ്രവർത്തകരാണ് സംഭവം ആദ്യം കണ്ടത്. ഉടൻ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർനടപടികൾക്കായി മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056)