പെരിയ ഇരട്ടക്കൊലപാതക കേസ് ; പ്രതികൾക്ക് വീണ്ടും പരോൾ

  1. Home
  2. Kerala

പെരിയ ഇരട്ടക്കൊലപാതക കേസ് ; പ്രതികൾക്ക് വീണ്ടും പരോൾ

periya


കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് പരോൾ ലഭിച്ചത്.ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ അനുവദിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളാണെന്നും അധികൃതർ വ്യക്തമാക്കി. ഇവർ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു.

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപ് 20 ദിവസത്തേയ്ക്ക് പരോൾ അനുവദിച്ചിരുന്നുവെന്നും പ്രതികൾ അന്ന് നാട്ടിലെത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് പീതാംബരന് ലഭിക്കുന്ന മൂന്നാം തവണത്തെ പരോളാണ്.മുൻപ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ അത്തരം നിയന്ത്രണം ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം, പ്രതികൾ നാട്ടിലെത്തുന്നതോടെ സംഘർഷ സാധ്യതയുണ്ടാകാമെന്ന പൊലീസ് റിപ്പോർട്ട് അവഗണിച്ചാണ് ജയിൽ ഉപദേശക സമിതി അനുകൂല തീരുമാനം എടുത്തതെന്ന ആരോപണവും ഉയരുന്നുണ്ട്.