ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാർക്ക് മുൻപിൽ പെട്രോൾ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി
പത്തനംതിട്ട പെരുനാട്ടിൽ ജപ്തിക്കെത്തിയ സഹകരണ ബാങ്ക് ജീവനക്കാരെതിരെ ഗൃഹനാഥന്റെ പ്രതിഷേധം. ജപ്തി നടപടിക്കെതിരേ 10 ലിറ്റർ പെട്രോൾ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പെരുനാട് സ്വദേശി അനിൽകുമാറാണ് പ്രതിഷേധം നടത്തിയത്. അനിൽകുമാറിന് 13 ലക്ഷം രൂപയുടെ വായ്പ കുടിശികയുണ്ടെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻതോതിൽ സംഘർഷാവസ്ഥ ഉണ്ടായി
