പെട്രോൾ പമ്പ് ശൗചാലയങ്ങൾ പൊതു ഉപയോഗത്തിനല്ല:'; ഹൈക്കോടതി

  1. Home
  2. Kerala

പെട്രോൾ പമ്പ് ശൗചാലയങ്ങൾ പൊതു ഉപയോഗത്തിനല്ല:'; ഹൈക്കോടതി

HIGH COURT


പെട്രോൾ പമ്പുകൾ പൊതു ശൗചാലയങ്ങളാക്കാനുള്ള സർക്കാർ നടപടി കോടതി തടഞ്ഞു.പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളല്ലെന്നും ഉപഭോക്താക്കൾക്ക് മാത്രമാണെന്നും അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനാണുള്ളതാണെന്നും ഹൈക്കോടതി ഉത്തരവിട്ടു.പെട്രോളിയം വ്യാപാരികളുടെ സംഘടന നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

തിരുവനന്തപുരം കോർപറേഷൻ, തൊടുപുഴ മുൻസിപ്പാലിറ്റി എന്നിവടങ്ങളിൽ പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾക്ക് മുന്നിൽ ക്യൂആര് കോഡ് വെക്കുകയും സ്‌കാൻ ചെയ് ശുചിത്വമുൾപ്പടെ റേറ്റിങ് നൽകാനുമുള്ള നീക്കം നടന്നിരുന്നു. എന്നാൽ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പമ്പുടമകൾ വാദിച്ചു. പമ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്‌ഫോടനാത്മകമായ വസ്തുക്കളുടെ സുരക്ഷ വെല്ലുവിളിയാണെന്നും ഇവർ വാദിച്ചു. അതോടെയാണ് ഹൈക്കോടതി വാദം ശരിവെക്കുകയായിരുന്നു.