അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ

  1. Home
  2. Kerala

അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ

jeep


കോഴിക്കോട് പേരാമ്പ്രയിൽ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അധ്യാപികമാരുടെ അപകീർത്തികരമായ ചിത്രങ്ങൾ നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്.

സ്കൂളിലെ മറ്റ് വിദ്യാർഥികൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ ചിത്രങ്ങൾ കണ്ട് അധ്യാപകരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പരിശോധിച്ചപ്പോൾ കഴിഞ്ഞ ജൂൺ മാസം മുതൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നതായി കണ്ടെത്തി. പേരാമ്പ്ര പൊലീസിൽ സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ്, വിദ്യാർഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി മൊഴിയെടുത്തു.