ഗവർണറുമായി കൂട്ടിക്കാഴ്ച നടത്തി പിണറായി വിജയൻ
രാജ് ഭവനിൽ എത്തി ഗവർണറുമായി കൂട്ടിക്കാഴ്ച നടത്തി പിണറായി വിജയൻ. ഗവർണർക്ക് അദ്ദേഹം നന്ദിയും ആശംസകകളും അറിയിച്ചു.പിണറായി നേരത്തെ രാജിക്കത്ത് നൽകിയിരുന്നു. പ്രത്യേക ദൂതൻ വഴി രാജിക്കത്ത് ലോക്ഭവനിലെത്തിക്കുകയായിരുന്നു. നിയമസഭാ ഫലം വന്ന ശേഷം ചേരാനിരുന്ന മന്ത്രിസഭാ യോഗവും ഒഴിവാക്കിയിരുന്നു.മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ചതായി ഗവർണർ ഔദ്യോഗികമായി അറിയിച്ചിരുന്നു. സ്ഥാനമൊഴിയുന്നതിനോടനുബന്ധിച്ച് ഇരുവരും നേരത്തെ ഫോണിലും സംസാരിച്ചിരുന്നു.
