അട്ടപ്പാടിയിൽ ദുരന്തബാധിത കുടുംബങ്ങളെ സന്ദർശിച്ച് പിണറായി വിജയൻ; കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിച്ചു
അട്ടപ്പാടിയിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നവജാതശിശു മരിച്ച രാജിയുടെയും കുടുംബത്തിന്റെയും മുക്കാലിയിലെ വീട്ടിലെത്തിയ അദ്ദേഹം മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും അവരുടെ പ്രയാസങ്ങൾ നേരിട്ട് കേട്ടറിയുകയും ചെയ്തു. മുൻമന്ത്രിമാരായ പി. പ്രസാദ്, എം.ബി. രാജേഷ്, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.കഴിഞ്ഞ ആറുമാസത്തിനിടെ അട്ടപ്പാടിയിൽ നാല് നവജാതശിശുക്കൾ ഉൾപ്പെടെ പത്ത് കുട്ടികളാണ് മരിച്ചത്. കുഞ്ഞുങ്ങളുടെ തുടർച്ചയായ മരണവും ആദിവാസി മേഖലയിലെ ആരോഗ്യ-ക്ഷേമ സംവിധാനങ്ങളിലെ വീഴ്ചകളും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് പിണറായി വിജയന്റെ സന്ദർശനം.
