'കൊച്ചി പഴയ കൊച്ചിയല്ല, വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കംപ്ലീറ്റ്‌ലി ഔട്ട് '; മമ്മൂട്ടിയോട് അബ്ദുറബ്ബ്

  1. Home
  2. Kerala

'കൊച്ചി പഴയ കൊച്ചിയല്ല, വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കംപ്ലീറ്റ്‌ലി ഔട്ട് '; മമ്മൂട്ടിയോട് അബ്ദുറബ്ബ്

MAMMOOTTY


ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചിയിൽ പടർന്ന വിഷപ്പുകയിൽ ആശങ്ക പങ്കുവെച്ച നടൻ മമ്മൂട്ടിക്ക് മറുപടിയുമായി മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്. തീപ്പിടിത്തത്തെ തുടർന്ന് കൊച്ചിക്കാർക്കും തനിക്കുമുണ്ടായ ബുദ്ധിമുട്ടുകൾ കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ്, കൊച്ചി പഴയ കൊച്ചിയല്ലെന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് അബ്ദു റബ്ബ് പങ്കുവെച്ചത്.

'ബ്രഹ്‌മപുരത്തെ തീ താനേയുണ്ടായതല്ല. അതിന്റെ പിന്നിൽ പാർട്ടി കരങ്ങളുണ്ട്. ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുർഗന്ധം കൂടിയാണ് കൊച്ചിക്കാർക്ക് ചുറ്റം പരക്കുന്നത്. വിഷപ്പുക ശ്വസിച്ചും ശ്വാസം മുട്ടിയും കൊച്ചിയിൽ ജീവിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ. ഉണ്ടായിട്ടും രക്ഷയില്ല. കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കംപ്ലീറ്റ്ലി ഔട്ട്. പാർട്ടി ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോൾ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്', അബ്ദുറബ്ബ് കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല..!
ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്.
ബ്രഹ്‌മപുരത്തെ തീ താനേയുണ്ടായതല്ല, അതിന്റെ പിന്നിൽ പാർട്ടി കരങ്ങളുണ്ട്...

മമ്മൂക്കാ, നിങ്ങൾക്ക് ചുറ്റും ഇപ്പോൾ പരക്കുന്നത് വിഷപ്പുക മാത്രമല്ല. ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുർഗന്ധം കൂടിയാണത്. വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയിൽ ജീവിക്കുന്നവർക്ക് കേരളത്തിലങ്ങോളം ഡി.വൈ.എഫ്.ഐ. ഉണ്ടായിട്ടും, നോ രക്ഷ...!
കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കംപ്ലീറ്റ്ലി ഔട്ട്. പാർട്ടി ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോൾ ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്.
ജസ്റ്റ് റിമംബർ ദാറ്റ്...