ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: പരീക്ഷ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

  1. Home
  2. Kerala

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: പരീക്ഷ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

psc


ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു.

പരീക്ഷയുടെ തിരഞ്ഞെടുപ്പ് നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അഭിമുഖം പോലും കഴിഞ്ഞിട്ടില്ലെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. നടപടികൾ പൂർത്തിയായ ശേഷം രേഖകൾ നൽകാമെന്നും, ഇപ്പോൾ രേഖകൾ പുറത്തുവിടുന്നത് പരീക്ഷയുടെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നും പി.എസ്.സി വാദിച്ചു.

പരാതിക്കാരന്റെ അപേക്ഷയിൽ പരീക്ഷയുടെ ഉത്തരക്കടലാസും അഭിമുഖ മാർക്ക് ലിസ്റ്റും ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും നൽകാൻ വിവരാവകാശ കമ്മീഷണർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കാൻ പി.എസ്.സി തയ്യാറാകാത്തതിനെതിരെ വിവരാവകാശ കമ്മീഷണർ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചത്. പി.എസ്.സിയുടെ വാദം കേട്ട ശേഷമാണ് ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.