ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പി.എസ്.സി ചെയർമാൻ ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരാകില്ല

  1. Home
  2. Kerala

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പി.എസ്.സി ചെയർമാൻ ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരാകില്ല

image


ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നതിനുശേഷം മാത്രമേ ഹാജരാകൂ എന്ന നിലപാട് ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ചെയർമാന് കത്ത് നൽകിയിരുന്നു.

ഹാജരാകുന്നതിലുള്ള അസൗകര്യം ബൈജു അന്വേഷണസംഘത്തെ നേരത്തെ അറിയിച്ചിരുന്നില്ല. അതിനാല്‍ ചെയര്‍മാന്‍ ഹാജരാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ക്രൈംബ്രാഞ്ച്. നേരത്തെ ഒരുതവണ ബൈജു അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍, കഴിഞ്ഞ ബുധനാഴ്ച വീണ്ടും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നശേഷം മാത്രം ഹാജരാകാകുവെന്ന നിലപാടില്‍ ആയിരുന്നു പിഎസ്സി ചെയര്‍മാന്‍.

ഇന്ന് ഹാജരായില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, കേസിൽ അഞ്ച് പി.എസ്.സി അംഗങ്ങളുടെ കൂടി ചോദ്യം ചെയ്യൽ പൂർത്തിയാകാനുണ്ട്. ഇതിൽ നാല് പേർ വനിതകളാണ്. ഇവരുടെ മൊഴി പി.എസ്.സി ആസ്ഥാനത്തെത്തി രേഖപ്പെടുത്താനാണ് എസ്ഐടിയുടെ നീക്കം. കഴിഞ്ഞ ദിവസം പി.എസ്.സി അംഗം എച്ച്. ജോഷിനെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.