രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; മാർച്ച് 6ക്ക് മാറ്റി

  1. Home
  2. Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; മാർച്ച് 6ക്ക് മാറ്റി

rahul mankoottathil


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  നൽകിയ ഹർജി  പരിഗണിക്കുന്നത് മാറ്റി.മാർച്ച് ആറിലേക്കാണ്  മാറ്റിയത്.സത്യവാങ്മൂലം എഴുതി നൽകാൻ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കോടതി നടപടി. 

രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടാം പരാതിക്കാരിയെ വാട്‌സ്ആപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചതാണ് ജാമ്യം റദ്ദാക്കണമെന്ന ഹർജിക്ക്  കാരണം .രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ ഈ മാസം രാഹുൽ ഫോൺ ചെയ്ിരുന്നു. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥ രാഹുൽ ലംഘിച്ചതായി കാണിച്ച് ക്രൈംബ്രാഞ്ച് ആണ് അപേക്ഷ സമർപ്പിച്ചത്. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധി രാഹുൽ ലംഘിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഫെബ്രുവരി 17-ന് രാഹുൽ അതിജീവിതയെ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടത് ഇതിന് തെളിവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.