പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു, അഡ്മിഷൻ ജൂൺ 5 വരെ

2025 പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ജൂൺ 3 മുതൽ 5-നുള്ളിൽ വിദ്യാർഥികൾ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളിൽ അഡ്മിഷൻ നേടണം.വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ Candidate Login-SWS ലൂടെ ലഭിക്കും.
ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കണം. മറ്റ് ഓപ്ഷനുകൾക്ക് അലോട്ട്‌മെന്റ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനം എടുക്കാം.
അഡ്മിഷൻ സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളും അലോട്ട്‌മെന്റ് ലെറ്ററുമായി രക്ഷകർത്താവോടൊപ്പം സ്‌കൂളിൽ ഹാജരാകണം. സ്‌പോർട്സ് ക്വാട്ടയും മോഡൽ റസിഡൻഷ്യൽ സ്‌കൂൾ അലോട്ട്‌മെന്റുകളും പ്രസിദ്ധീകരിച്ചു.തുടർന്നുള്ള അലോട്ട്‌മെന്റുകൾക്കും സപ്ലിമെന്ററി ഘട്ടത്തിനും അപേക്ഷിക്കാൻ അവസരമുണ്ട്.