പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 77.81

  1. Home
  2. Kerala

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 77.81

Kerala plus two result


2025 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 77.81. കഴിഞ്ഞവർഷം 78.69 ശതമാനം ആയിരുന്നു വിജയം.സയൻസ് ഗ്രൂപ്പിൽ 83.25 ആണ് വിജയം. ഹ്യൂമാനിറ്റീസിൽ 69.16, കൊമേഴ്സിൽ 74.21 എന്നിങ്ങനെയാണ് വിജയശതമാനം.

സർക്കാർ സ്‌കൂളുകൾ: 73.23% ,എയ്ഡഡ് സ്‌കൂളുകൾ: 82.16% ,അൺ എയ്ഡഡ് സ്‌കൂളുകൾ: 75.91% എന്നിങ്ങനെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിജയ ശതമാനം.ആകെ 4,44,707 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 28,587 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയിരുന്നു.

ഫലം ലഭ്യമാകുന്ന പ്ലാറ്റ്‌ഫോമുകൾ:

www.results.hse.kerala.gov.in
www.prd.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in


മൊബൈൽ ആപ്ലിക്കേഷനുകൾ:

SAPHALAM 2025
iExaMS - Kerala
PRD Live

വൈകിട്ട് 3.30 മുതൽ ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ഫലങ്ങൾ പരിശോധിക്കാം.
(കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക.)