പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി വീണ്ടും പി എം മനോജ്

  1. Home
  2. Kerala

പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി വീണ്ടും പി എം മനോജ്

pm manoj


പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പി എം മനോജ്. മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചുമതലകളാണ് മനോജ് നിര്‍വഹിക്കുക. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ പ്രസ്സ് സെക്രട്ടറി ആയി പി എം മനോജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓഫീസ് ചുമതലകളിലെ മാറ്റങ്ങളുടെ ഭാഗമായാണ് നിയമനമെന്നാണ് വിവരം. പ്രതിപക്ഷ നേതാവിനൊപ്പം മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുന്നതായിരിക്കും ചുമതല. നിലവിൽ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മനോഹരന്‍ മൊറായിക്ക് പകരമായാണ് ചുമതലയേല്‍ക്കുന്നത്.