പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

  1. Home
  2. Kerala

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

v d satheesan


കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനെക്കുറിച്ച് വിശദമായി പഠിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ പശ്ചാത്തലത്തിലാണ് ഈ പുതിയ സമിതി രൂപീകരണം.

മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര ഭരണകൂടത്തെ ഔദ്യോഗികമായി അറിയിക്കും. പദ്ധതിയെപ്പറ്റി വിശദമായി പഠിക്കുന്നതിനൊപ്പം, ഇതിൽ നിന്ന് പിന്മാറിയാല്‍ ഉണ്ടാകാവുന്ന നിയമവശങ്ങള്‍ അടക്കം പരിശോധിക്കാനുമാണ് ഉപസമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സമിതി സമർപ്പിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമായിരിക്കും പദ്ധതിയുമായി മുന്നോട്ട് പോകണോ എന്നതിലടക്കം സർക്കാർ തുടര്‍നടപടികളും അന്തിമ തീരുമാനവും സ്വീകരിക്കുക.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലവിലെ രാഷ്ട്രീയ നിലപാടുകളില്‍ യാതൊരു മാറ്റവുമില്ലെന്നും, പദ്ധതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ ചില നിബന്ധനകളോട് വിയോജിപ്പുണ്ടെന്നും സമിതി അധ്യക്ഷൻ കൂടിയായ മന്ത്രി എന്‍. ഷംസുദ്ദീന്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പിഎം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.