പി എം ശ്രീ പദ്ധതി: സർക്കാരിൻറെ തീരുമാനത്തിനോടൊപ്പം നിൽക്കാൻ ലീഗ്; സിലബസിൽ മാറ്റം വരുത്തുന്നതിൽ ജാഗ്രത പുലർത്താൻ മന്ത്രിമാർക്ക് നിർദേശം

  1. Home
  2. Kerala

പി എം ശ്രീ പദ്ധതി: സർക്കാരിൻറെ തീരുമാനത്തിനോടൊപ്പം നിൽക്കാൻ ലീഗ്; സിലബസിൽ മാറ്റം വരുത്തുന്നതിൽ ജാഗ്രത പുലർത്താൻ മന്ത്രിമാർക്ക് നിർദേശം

muslim league


പി.എം. ശ്രീ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതില്‍ ജാഗ്രത പുലർത്തണമെന്ന് മുസ്ലിം ലീഗ് നേതൃത്വം മന്ത്രിമാർക്ക് നിർദേശം നൽകി. അതേസമയം, സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കാനും ലീഗ് മന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗം തീരുമാനിച്ചു.

മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പരിഗണിക്കപ്പെടാത്തവർക്ക് മറ്റ് സ്ഥാനങ്ങൾ നൽകാനും യോഗത്തിൽ ധാരണയായി.മന്ത്രിമാരുടെ പ്രവർത്തനങ്ങളും വിവിധ പരാതികളും യോഗം വിലയിരുത്തിയതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു.

മന്ത്രിമാർക്കെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ഉയരുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ലീഗ് നേതൃത്വം മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി യോഗം ചേർന്നത്. എന്നാൽ, മന്ത്രിമാർക്കെതിരെ പാർട്ടിക്കകത്ത് വിമർശനങ്ങളുണ്ടെന്ന വാർത്തകൾ പി.എം.എ. സലാം നിഷേധിച്ചു.