സ്കൂളിൽ പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതി പങ്കെടുത്തത് വിവാദമാകുന്നു

  1. Home
  2. Kerala

സ്കൂളിൽ പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതി പങ്കെടുത്തത് വിവാദമാകുന്നു

മുകേഷ് നായർ


ഫോർട്ട് ഹൈസ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയായ ബ്ലോഗർ മുകേഷ് എം.നായർ പങ്കെടുത്തത് വലിയ വിവാദമാകുന്നു.
തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ സംഘടിപ്പിച്ച പ്രവേശനോത്സവ ചടങ്ങിലാണ് മുകേഷ് പങ്കെടുത്തത്.

കുട്ടിയെ അശ്ലീലരീതിയിൽ ചിത്രീകരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിലിൽ മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സ്‌കൂളുമായി സഹകരിക്കുന്ന ഒരു സംഘടനയുടെ ഭാഗമായിട്ടാണ് മുകേഷ് ചടങ്ങിൽ എത്തിച്ചതെന്ന് പ്രധാനാധ്യാപകൻ വ്യക്തമാക്കി. മുൻകൂട്ടി അറിയിപ്പ് ഇല്ലാതെ മുകേഷ് എത്തിച്ചതായും, വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ അധികൃതർ അറിയിച്ചു.