കവി ജി ശങ്കരക്കുറുപ്പിന്റെ മകൾ രാധ അന്തരിച്ചു

  1. Home
  2. Kerala

കവി ജി ശങ്കരക്കുറുപ്പിന്റെ മകൾ രാധ അന്തരിച്ചു

image


മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകൾ രാധ അന്തരിച്ചു. 86 വയസായിരുന്നു. പ്രൊഫസർ എം അച്യുതനാണ് ജീവിത പങ്കാളി. കൊച്ചി മുൻ ഡെപ്യൂട്ടി മേയർ ബി ഭദ്ര മകളാണ്. മകളുടെ ഇടപ്പള്ളിയിലെ വയതിയിലായിരുന്നു അന്ത്യം. നാളെ പകൽ 11ന് രവിപുരത്ത് സംസ്‌കാരം നടക്കും. ഡോ. നന്ദിനി നായർ (ക്യൂട്ടിസ് ക്ലിനിക്ക് എറണാകുളം) ഡോ നിർമ്മല പിള്ള (പൂന )എന്നിവരാണ് മറ്റു മക്കൾ. പ്രശസ്ത ഓങ്കോളജിസ്റ്റ് മോഹൻ നായർ, ജി എം പിള്ള ( സാഹിത്യകാരൻ ജി മധുസുദനൻ ) ഐഎഎസ് ( പൂന) എന്നിവർ മരുമക്കളാണ്.