വാട്ടർ തീം പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാസർകോട് കേന്ദ്ര സർവകലാശാലയിലെ പ്രഫസർ അറസ്റ്റിൽ

  1. Home
  2. Kerala

വാട്ടർ തീം പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാസർകോട് കേന്ദ്ര സർവകലാശാലയിലെ പ്രഫസർ അറസ്റ്റിൽ

pro


കണ്ണൂരിലെ വാട്ടർ തീം പാർക്കിൽവച്ച് യുവതിയെ ശല്യപ്പെടുത്തിയ കോളജ് അധ്യാപകൻ അറസ്റ്റിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസാണ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ ശല്യപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. കുടുംബസമേതം ആണ് ഇഫ്തിക്കർ അഹമ്മദ് പാർക്കിൽ എത്തിയത്. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

മുൻപും ഇയാൾക്കെതിരെ സമാനമായ രീതിയില്‍ ലെെംഗികാതിക്രമ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇതേ യൂണിവേഴ്സിറ്റിൽ പഠിക്കുന്ന പിജി ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയോട് ഇയാൾ ലെെംഗികാതിക്രമം കാണിച്ചെന്നായിരുന്നു പരാതി. അതിനെത്തുടർന്ന് പ്രൊഫസറെ സസ്പെൻഡ് ചെയ്യുകയും തുടർ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാൾ തിരിച്ച് ജോലിക്ക് കയറിയതിൽ നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.