എറണാകുളം മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് കണ്ടെത്തി

  1. Home
  2. Kerala

എറണാകുളം മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് കണ്ടെത്തി

maradu


എറണാകുളം മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് കണ്ടെത്തി. ക്യാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തിനാലാണ് ഉപേക്ഷിക്കുന്നതെന്നുമാണ് യുവതിയുടെ മൊഴി. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വിവരം പൊലീസിനെ അറിയിക്കാൻ ഇവർ ഒരാളെ ചുമതലപ്പെടുത്തിയെന്നും വിവരമുണ്ട്. ഫോറം മാളിന് സമീപമാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ദിവസമോ, പ്രസവിച്ചു മണിക്കൂറുകൾ മാത്രമോ പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി.