സ്കൂൾ കായികമേളയിലെ മേൽക്കൂര തകർന്ന സംഭവത്തിൽ പോലീസ് കേസെടുത്തു; സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് എഫ്.ഐ.ആർ

  1. Home
  2. Kerala

സ്കൂൾ കായികമേളയിലെ മേൽക്കൂര തകർന്ന സംഭവത്തിൽ പോലീസ് കേസെടുത്തു; സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് എഫ്.ഐ.ആർ

school meet


തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ നീന്തൽ മത്സരവേദിയുടെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ പോലീസ് കേസെടുത്തു. മത്സര നടത്തിപ്പിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ആരെയും പ്രതിചേർക്കാതെയാണ് തൃശൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ നിർമ്മിച്ച താൽക്കാലിക മേൽക്കൂരയുടെ ഷീറ്റുകൾ മഴയിലും ശക്തമായ കാറ്റിലും തകർന്നുവീണ് റിലേ മത്സരത്തിൽ പങ്കെടുക്കുകയായിരുന്ന വിദ്യാർത്ഥികളടക്കം പത്തിലധികം പേർക്കാണ് പരിക്കേറ്റത്. ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഇല്ലാതെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു. കായികതാരങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോ താമസ-ഭക്ഷണ സൗകര്യങ്ങളോ നൽകിയിരുന്നില്ലെന്ന പരാതികൾക്ക് പിന്നാലെ അപകടം കൂടി നടന്നതോടെ സർക്കാരിനെതിരെ പ്രതിപക്ഷം വലിയ വിമർശനം ഉയർത്തിയിരുന്നു.