പ്രണയാഭ്യർഥന നിരസിച്ച 16-കാരിയെ കുത്തിയ യുവാവിനായി പോലീസ് തിരച്ചിൽ ശക്തമാക്കി

  1. Home
  2. Kerala

പ്രണയാഭ്യർഥന നിരസിച്ച 16-കാരിയെ കുത്തിയ യുവാവിനായി പോലീസ് തിരച്ചിൽ ശക്തമാക്കി

police      


തിരുവനന്തപുരം നെടുവേലിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് പതിനാറുകാരിയായ വിദ്യാർഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയും നെടുവേലി ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ പെൺകുട്ടിക്കാണ് ആക്രമണം ഉണ്ടായത്.പനവൂർ സ്വദേശി സഹദ് (21) ആണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഇയാളെ പിടികൂടാനായി വട്ടപ്പാറ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

പെൺകുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തു കാത്തുനിന്ന സഹദ് കത്തി കൊണ്ടു കുത്തിയ ശേഷം കാറിൽ കടന്നു കളഞ്ഞു. എതിർവശത്തുണ്ടായിരുന്ന വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു.പെൺകുട്ടിയുടെ മുഖത്തും കഴുത്തിനുമാണ് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ നാട്ടുകാർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.